ജയ്പുര്‍: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവിന് ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ പരോള്‍ അനുവദിച്ച് രാജസ്ഥാന് ഹൈക്കോടതി. ഗര്‍ഭധാരണ അവകാശം ചൂണ്ടിക്കാട്ടി ഭാര്യ സമര്‍പ്പിച്ച പരാതിയില്‍ 34 കാരനായ നന്ദലാലിനാണ് ജഡ്ജിമാരായ സന്ദീപ് മെഹ്ത്ത, ഫര്‍ജാന്ദ് അലി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് 15 ദിവസത്തെ പരോള്‍ അനുവദിച്ചത്.നന്ദലാലിന്റെ ഭാര്യ നിരപരാധിയാണ്. ഭര്‍ത്താവ് ജയിലിലായതിന് ശേഷം അവരുടെ വൈകാരികവും ശാരീകവുമായ ആവശ്യങ്ങള്‍ പലതും നിറവേറുന്നില്ല.
അതെ സമയം തടവുകാരന്റെ ഭാര്യയ്ക്ക് പ്രസവിക്കാനും ഗര്‍ഭം ധരിക്കാനുമുള്ള അവകാശം നിഷേധിക്കാനാകില്ല. നന്ദലാലിന്റെ ഭാര്യ ചൂണ്ടിക്കാട്ടിയ വാദങ്ങളോട് എതിര്‍ക്കാന്‍ കോടതിക്ക് കാരണങ്ങളൊന്നുമില്ലായിരുന്നു .
ഭര്‍ത്താവില്‍ നിന്ന് ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ആദ്യം കളക്ടറെയാണ് സമീപിച്ചത്. എന്നാല്‍ ഈ പരാതിയില്‍ തീരുമാനമെടുക്കാതിരുന്നതോടെ യുവതി ഹൈക്കോടതിയെ സമീപിച്ചു .2019-ല്‍ ശിക്ഷിക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ വിവാഹിതനായത്. 2021-ല്‍ നന്ദലാലിന് 20 ദിവസം പരോള്‍ ലഭിച്ചിരുന്നു. ജയിലില്‍ നന്ദലാലിന്റെ പെരുമാറ്റം മാതൃകാപരമാണെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പരോളിൽ കുഞ്ഞ് ജനിക്കുന്നതിന് വ്യക്തമായ നിയമങ്ങളൊന്നുമില്ലെന്നും എന്നാൽ വംശപരമ്പര സംരക്ഷിക്കാൻ വരുന്ന തലമുറയ്ക്ക് മതപരമായും സാംസ്കാരികപരമായും അംഗീകാരമുണ്ടെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.