തിരുവനന്തപുരം: രണ്ട് ദിവസം മാറ്റമില്ലാതെ നിന്ന ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4845 രൂപയും പവന് 38,760 രൂപയുമായി. ഒരു പവന് 39,200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു ഏപ്രില്‍ 23 മുതലുള്ള വില. വില കൂടിയാലും കുറഞ്ഞാലും ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









