കോതമംഗലം: കോട്ടപ്പടിയില്‍ കുടുംബകലഹത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ ഇരുമ്പുകമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേറങ്ങനാല്‍ സപ്ലൈകോ ഗോഡൗണിന് സമീപം മനയ്ക്കക്കുടി സാജു വര്‍ക്കി (വാര്‍ക്ക സാജു -61) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഏലിയാമ്മ ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം.അടിയേറ്റുവീണ സാജുവിനെ പോലീസെത്തി ആംബുലന്‍സില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
സാജു മിക്കദിവസവും മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും ഭാര്യയെ ഉപദ്രവിക്കുകയും മര്‍ദിക്കുകയും ചെയ്യുമായിരുന്നു.സംഭവസമയത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ സാജു, ഏലിയാമ്മയെ ഇരുമ്പുപട്ടകൊണ്ട് നടുവിന് അടിച്ചു. അടിയേറ്റുവീണ ഏലിയാമ്മ പട്ട പിടിച്ചുവാങ്ങി സാജുവിനെ തിരിച്ചടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ സാജു നിലത്തുവീണു. ഇതു കണ്ട് ഭയന്ന ഏലിയാമ്മ കോട്ടപ്പടി പോലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിക്കുകയായിരുന്നു.2017-ല്‍ സാജു ഭാര്യയെ വാക്കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സാജുവിന്റെ ശല്യംകാരണം മക്കള്‍ മാറിയാണ് താമസം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









