കൊവിഡ് അവലോകന യോഗത്തില്‍ ഇന്ധനവില വര്‍ധനവ് സാഹചര്യത്തെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്ന് പ്രധാനമന്ത്രി . കേരളം അടക്കമുള്ള നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് നരേന്ദ്ര മോദി വിഷയം ഉന്നയിച്ചത്. ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയില്‍ പറഞ്ഞു.നികുതി കുറയ്ക്കാതെ ചില സംസ്ഥാനങ്ങള്‍ അധികവരുമാനമുണ്ടാക്കിയെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി കേന്ദ്രത്തിന്റെ നികുതിവരുമാനത്തില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.