ഡൽഹി ; ദേശീയ രാഷ്ട്രീയത്തിൽ നിന്ന് പതുക്കെ പിന്മാറുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. കോൺഗ്രസിന്റെ പരമോന്നത സമിതിയായ പ്രവർത്തക സമിതിയിൽഇനിയും തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി അനുവദിക്കുന്നത് വരെ കെപിസിസി ഓഫീസ് തിരുവനന്തപുരത്ത് തന്നെയായിരിക്കുമെന്നും എകെ ആന്റണി പറഞ്ഞു.
ഇന്ദിരാഗാന്ധി മുതൽ എഐസിസി അധ്യക്ഷൻമാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പോടെ നേതൃസ്ഥാനം ഒഴിയാനാണ് എന്റെ തീരുമാനം. ഇതോടെ പാർലമെന്റിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചു. എല്ലാത്തിനും ഒരു സമയമുണ്ട്. സമയമാകുമ്പോൾ ആരും ഇറങ്ങിപ്പോകണമെന്നാണ് എന്റെ അഭിപ്രായം. എന്നെ ഒരു സ്ഥാനത്തുനിന്നും പുറത്താക്കിയിട്ടില്ല. പിന്നെ മാന്യമായി ഇറങ്ങാനുള്ള മനസ്സ് കാണിക്കണം. കോൺഗ്രസ് കുടുംബത്തെ നയിക്കാൻ നെഹ്‌റു കുടുംബത്തിനല്ലാതെ മറ്റാർക്കും കഴിയില്ല. നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും ഭരണം കോൺഗ്രസിന് പകരം വെക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ സ്വപ്നം കാണുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









