Sunday, July 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

by PressLive TV
April 29, 2022, 3:18 PM
in Kerala
15 0
0

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 3 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങൾക്കായി ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു.

കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിയും മിന്നലുമുണ്ടാകും. നാളെ എറണാകുളം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരിക്കും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. മേയ് നാലാം തീയതിയോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കേ ഇന്ത്യയ്ക്ക് മുകളിലെ ന്യൂനമര്‍ദപാത്തിയും കിഴക്ക് പടിഞ്ഞാറന്‍ കാറ്റുകളുമാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും മഴതുടരും. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പകല്‍ സമയം താപനില ഉയരാനിടയുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗമാണ് സംസ്ഥാനത്തും ചൂട് കൂടാന്‍ കാരണം.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

  • ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലിൽ നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News

Related Posts

സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.
Health

സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

July 25, 2026
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്.
Kerala

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്.

July 25, 2026
ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.
Kerala

ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.

July 24, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

July 25, 2026
ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

July 25, 2026
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്.

July 25, 2026
സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.

July 25, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; ആറു മാസത്തിൽ പൊലിഞ്ഞത് 86 ജീവനുകൾ.

July 25, 2026
ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

July 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.