ലഖ്നൗ: ഉത്തര്‍പ്രദേശിൽ ഒരുമാസം പ്രായമുള്ള കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി കാമുകിയ്ക്ക് കൈമാറിയ കേസില്‍ 56-കാരന് അറസ്റ്റില്‍. മുഹമ്മദ് സഫറിനെയാണ് ബിജ്നോര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് കുഞ്ഞിനെ വാങ്ങിയ കാമുകിയെയും ഇവരുടെ ഭര്‍ത്താവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.
മുഹമ്മദ് സഫര്‍ അയല്‍ക്കാരിയായ 40-കാരിയുമായി മൂന്നുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. കുട്ടികളില്ലാത്ത കാമുകി അടുത്തിടെയാണ് ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തണമെന്ന ആഗ്രഹം കാമുകനോട് പങ്കുവെച്ചത്. ഇതോടെ മുഹമ്മദ് സഫര്‍ സ്വന്തം മകളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കാമുകിയ്ക്ക് സമ്മാനിക്കുകയായിരുന്നു. സഫറിന്റെ മകള്‍ക്ക് നാല് മക്കളാണുള്ളത്. നാലാമത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുട്ടികളില്‍ ഒരാളെ തനിക്ക് തരാമോയെന്ന് സഫര്‍ മകളോട് ചോദിച്ചിരുന്നു. മകളും മരുമകനും ഈ ആവശ്യം നിരാകരിച്ചതോടെയാണ് ഒരുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതി തീരുമാനിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.