ജയ്‌പുർ: സ്ത്രീധനം ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി ഭർത്താവിന്റെ ക്രൂരത. രാജസ്ഥാനിലെ ഭരത്‌പുരിലാണ് സംഭവം. സ്ത്രീധന തുകക്ക് പകരം പണം ലഭിക്കാൻ പീഡന ദൃശ്യങ്ങൾ ഇയാൾ യുട്യൂബിൽ അപ്‌ലോഡ് ചെയ്തെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 1.5 ലക്ഷം രൂപ സ്ത്രീധനം നൽകാത്തതിനെ തുടർന്നാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഭർത്താവും രണ്ടു ബന്ധുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്.
ഭർത്താവും ബന്ധുക്കളും അസഭ്യം പറയുന്നതും മർദിക്കുന്നതും പതിവായിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. ബലാത്സംഗ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്തെന്ന് യുവതി പറഞ്ഞു. വീട്ടുകാർ പണം തരാത്തതിനാൽ സ്ത്രീധന തുക ഈ പോൺ വിഡിയോയിലൂടെ നേടുമെന്ന് പറഞ്ഞായിരുന്നു പീഡിപ്പിച്ചത്. സംഭവത്തിനു പിന്നാലെ സ്വന്തം വീട്ടിലേക്ക് ഓടിപ്പോരുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. 2019 ൽ ആണ് ഇരുവരും വിവാഹിതരായത്. സ്ത്രീധന പ്രശ്നങ്ങളെ തുടർന്ന് സ്വന്തം വീട്ടിലേക്കു മടങ്ങിയ യുവതിയെ ഭർത്താവ് വീണ്ടും അയാളുടെ വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷമാണു രണ്ടു ബന്ധുക്കളെ വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗം ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









