ന്യൂഡല്‍ഹി∙ ‘ ഉത്തര്‍പ്രദേശ് പൊലീസ് മേധാവിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി യോഗി സര്‍ക്കാര്‍. ജോലിയില്‍ താല്പര്യം കാട്ടുന്നില്ല, ഉത്തരവുകള്‍ അനുസരിക്കുന്നില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡിജിപി മുകുള്‍ ഗോയലിനെ സിവില്‍ ഡിഫന്‍സ് വകുപ്പിലെ അപ്രധാന ചുമതലയിലേക്കു മാറ്റിയെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പകരം എഡിജിപി പ്രശാന്ത് കുമാറിനാണു ചുമതല നല്‍കിയിരിക്കുന്നത്.
മുകുള്‍ ഗോയലിന്റെ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാനനില വിലയിരുത്താനായി കഴിഞ്ഞ മാസം യോഗി ആദിത്യനാഥ് വിളിച്ചു ചേര്‍ത്ത സുപ്രധാന യോഗത്തില്‍ ഡിജിപി പങ്കെടുത്തിരുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.