ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡല്‍ഹിക്ക് എട്ട് വിക്കറ്റിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം 11 പന്തുകള്‍ ബാക്കിനില്‍ക്കെ ഡല്‍ഹി മറികടന്നു. ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത മിച്ചല്‍ മാര്‍ഷിന്റെയും ഡേവിഡ് വാര്‍ണറുടെയും പ്രകടനമാണ് ഡല്‍ഹിക്ക് അനായാസ ജയം സമ്മാനിച്ചത്. 62 പന്തിൽ 89 റൺസെടുത്ത മിച്ചല്‍ മാര്‍ഷാണ് ഡൽഹിയുടെ ടോപ് സ്‌കോറർ .41 പന്തില്‍ 52 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും നാല് പന്തില്‍ 13 റണ്‍സെടുത്ത റിഷഭ് പന്തും പുറത്താകാതെ നിന്നു.
അര്‍ധസെഞ്ചുറി നേടിയ ആര്‍ അശ്വിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും ബാറ്റിങ് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. അവസാന ഓവറുകളില്‍ സ്‌കോര്‍ അതിവേഗം ഉയര്‍ത്താന്‍ സാധിക്കാതിരുന്നതാണ് രാജസ്ഥാന് തിരിച്ചടിയായത്. ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷും ചേതന്‍ സക്കറിയയും ആന്റിച്ച് നോര്‍ക്യെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. .ജയത്തോടെ 12 കളികളില്‍ നിന്ന് ആറ് ജയം ഉള്‍പ്പെടെ 12 പോയന്റ് നേടിയ ഡല്‍ഹി നിലവില്‍ അഞ്ചാം സ്ഥാനത്താണ്. 12 കളികളില്‍ നിന്ന് 14 പോയന്റുള്ള രാജസ്ഥാന്‍ മൂന്നാം സ്ഥാനത്ത് തുടരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









