കൊല്‍ക്കത്ത: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി രാജ്യസഭാംഗം എ.എ റഹീം തുടരും. ഹിമാംഗ് രാജ് ഭട്ടാചാര്യയാണ് പുതിയ ജനറൽ സെക്രട്ടറി. കേരളത്തിൽ നിന്ന് ചിന്താ ജെറോം ഉൾപ്പെടെ മൂന്ന് വനിതകൾ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൊല്‍ക്കത്തയില്‍ നടന്ന ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.എസ്. വസീഫ് ഉൾപ്പെടെ നാലുപേരെ ദേശീയ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു. വി കെ സനോജും ജെയ്ക് സി തോമസും ദേശീയ ജോയിന്റ് സെക്രട്ടറിമാരായി. ഇതില്‍ ജെയ്ക് സി തോമസ് ദേശീയ സെന്റര്‍ കേന്ദ്രീകരിച്ചാകും ഇനി പ്രവര്‍ത്തിക്കുക.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, സംസ്ഥാന പ്രസിഡൻറ് വി. വസീഫ്, അരുൺ ബാബു, ഡോ. ചിന്താ ജെറോം, ഗ്രീഷ്മ അജയ് ഘോഷ്, ഡോ. ഷിജു ഖാൻ, എം. ഷാജർ, രാഹുൽ, ശ്യാമ, എം.വിജിൻ എന്നിവരെയാണ് കേരളത്തിൽ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









