മകളെ കുറിച്ച് മനസ്സുതുറന്ന് ഗായകനും നടി പ്രിയങ്കാ ചോപ്രയുടെ ഭര്‍ത്താവുമായ നിക് ജൊനാസ്. അച്ഛനായ ശേഷം ജീവിതം കൂടുതല്‍ മനോഹരമായിരിക്കുന്നുവെന്നും തനിക്കും പ്രിയങ്കയ്ക്കും മകള്‍ വിലയേറിയ സമ്മാനമാണെന്നും നിക് ജൊനാസ് .100 ദിവസം നീണ്ടു നിന്ന ആശുപത്രിവാസത്തിന് ശേഷം അവള്‍ വീട്ടില്‍ തിരിച്ചെത്തിയതില്‍ ഒരുപാട് സന്തോഷമുണ്ട്. ഞങ്ങളുടേത് ഇപ്പോള്‍ വലിയൊരു കുടുംബമായി മാറിയിരിക്കുന്നു. ജൊനാസ് കുടുംബം വളരുകയാണ്.
എന്റെ സഹോദരന്‍മാര്‍ക്കും കുട്ടികളുണ്ട്. അവരെല്ലാവരും പെണ്‍കുട്ടികളാണ്. എന്റെ സഹോദരന്‍ കെവിനും ഭാര്യ ഡാനിയേലിനും രണ്ട് പെണ്‍മക്കളാണുള്ളത്. മറ്റൊരു സഹോദരന്‍ ജോയ്ക്കും ഭാര്യ സോഫി ടേണറിനും ഒരു മകളാണുള്ളത്. ഇപ്പോള്‍ എനിക്കും പ്രിയങ്കയ്ക്കും പെണ്‍കുഞ്ഞ് പിറന്നതോടെ കുടുംബത്തിലെ പെണ്‍കുട്ടികളുടെ എണ്ണം നാലായി. പെണ്‍മക്കളുടെ മുത്തച്ഛനും മുത്തശ്ശിയുമായതിന്റെ സന്തോഷത്തിലാണ് ഞങ്ങളുടെ മാതാപിതാക്കള്‍’-നിക് ജൊനാസ് പറയുന്നു ഈ വര്‍ഷം ജനുവരി 22-നാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകള്‍ക്ക് നല്‍കിയ പേര്. ‘മാള്‍ട്ടി’ എന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അര്‍ഥം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









