മുക്കം കൊടിയത്തൂരിൽ തിങ്കളാഴ്ച രാത്രി മുതൽ കാണാതായ വയോധികയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരാട്ട് ഉമ്മാച്ചുക്കുട്ടി (88)യുടെ മൃതദേഹം ഇരുവഞ്ഞിപ്പുഴയിൽ ഇന്ന് രാവിലെ കണ്ടെത്തി. ഇവരുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വീടിന് തൊട്ടടുത്തുള്ള കടവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്സും പോലീസും സന്നദ്ധപ്രവര്‍ത്തകരും തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ മുതല്‍ ഫയര്‍ ഫോഴ്സിന്റേയും മുങ്ങല്‍ വിദഗ്ദരുടേയും നേതൃത്വത്തില്‍ നടന്ന തെരച്ചിലിലാണ് പമ്പ് ഹൗസിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.