തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. ആറു റൗണ്ട് കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ ലീഡ് 12,000 കടന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടിയിലേറെയാണ് വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഉമയുടെ കുതിപ്പ്. 2021 ൽ പി.ടിയുടെ ലീഡ് 9000 കടന്നത് ഒൻപതാം റൗണ്ടിലാണ്. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









