ആലുവ നഗരസഭയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ആലുവ നഗരസഭ ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ തരം പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് നഗരസഭ നിരോധനം ഏർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആലുവ മുനിസിപ്പാലിറ്റിയിൽ വിവിധ വകുപ്പുകളുടെയും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെയും മർച്ചന്റ്സ് അസോസിയേഷന്റെയും യോഗം ചേർന്നു. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നിയമം ലംഘിക്കുന്നവരിൽ നിന്ന് ആദ്യ തവണ 10,000 രൂപയും രണ്ടാം തവണ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയും പിഴ ചുമത്തും. പിന്നെയും നിയമലംഘനം ഉണ്ടായാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കും. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി.സൈമൺ, നഗരസഭാ സെക്രട്ടറി ജെ., മുഹമ്മദ് ഷാഫി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









