ദോഹ : ബിജെപി വക്താവ് നടത്തിയ പ്രവാചകനെതിരായ അപകീർത്തികരമായ പരാമർശം അറബ് മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടാക്കിയ പ്രതിഷേധം ഇനിയും കെട്ടടങ്ങിയില്ല. അതേസമയം ഖത്തറിനെതിരെ വ്യാപകമായ ആക്രമണമാണ് സംഘപരിവാർ അനുകൂലികൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ അഴിച്ചുവിട്ടത്. ഖത്തർ എയർവെയ്സിനെ ബഹിഷ്ക്കരിക്കാൻ ആഹ്വനം ചെയ്യുന്ന ‘ബോയ്കോട്ട് ഖത്തർ എയർവെയ്സ്’ കാമ്പയിൻ നടന്നുകൊണ്ടിരിക്കുന്നു.
ഇതേതുടർന്ന് ഇന്ത്യക്കും അറബ്-ഗൾഫ് രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധത്തിലുണ്ടായ ഉലച്ചിൽ പരിഹരിക്കാൻ കഴിഞ്ഞ രണ്ടു ദിവസങ്ങളായിമോദി സർക്കാർ തുടർച്ചയായി ശ്രമിച്ചുവരുന്നുണ്ടെങ്കിലും ഇന്ത്യയിൽ മുസ്ലിം ന്യുനപക്ഷ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് മിക്ക ഗൾഫ് രാജ്യങ്ങളും സംഭവത്തെ കാണുന്നത്. അതേസമയം,ഇന്ത്യക്കെതിരെ പശ്ചിമേഷ്യയിൽ അലയടിക്കുന്ന പൊതുജന രോഷം സാമ്പത്തിക ബഹിഷ്കരണത്തിലേക്ക് നീങ്ങുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതേതുടർന്ന് ഗൾഫ് രാജ്യങ്ങളിലെ ചില സ്ഥാപനങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിച്ചുതുടങ്ങിയതായി ‘റിപ്പോർട്ട് ചെയ്തു. ഇതിനിടെ ബി.ജെ.പിക്കുള്ളിൽ വലിയ അസംതൃപ്തിയും വാക്ക്തർക്കവും അരങ്ങേറി. ഖത്തറിന്റെ സമ്മർദം മൂലമാണ് നേതാക്കളെ പുറത്താക്കിയതെന്നും ഖത്തറിന് എങ്ങിനെയാണ് ഇത്രയുമധികം സ്വാധീനം ലഭിച്ചതെന്നും ഖത്തറിനെ നിശിതമായി വിമർശിച്ചുകൊണ്ട് വലതുപക്ഷ അനുഭാവികൾ മുന്നോട്ടുവന്നു.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി നേരിട്ട് പ്രതിഷേധം അറിയിക്കുന്നത്. തന്റെ ശിഷ്യർക്ക് പറ്റിയ അമളി കാരണം ഗൾഫ് രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന ക്രൂഡോയിൽ നിർത്തലാകുമോ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമോ എന്ന ഭയത്തിലാണ് പ്രധാനമന്ത്രി മോദിജി എന്ന് ചില വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. അറബ് രാഷ്ട്രങ്ങളുടെ അതൃപ്തി തീർക്കാൻ നേരിട്ട് ഇടപെടാനിരിക്കുകയാണ് മോദിജിയിപ്പോൾ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.