പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ടുപേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ അകത്തെതറ അഭിലാഷ് (24), മലമ്പുഴ സ്വദേശി വരുണ്‍കുമാര്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പാണ് അഭിലാഷ് സ്‌കൂൾ വിദ്യാർത്ഥിനിയെ പരിചയപ്പെടുന്നത്. പ്രതികൾ പെൺകുട്ടിയെ കാറിൽ കയറ്റി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബസ് സ്റ്റോപ്പിലെത്തിച്ച് പരപ്പനങ്ങാടി കെട്ടുങ്ങൽ ഉൾപ്പെടെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









