കണ്ണൂര്‍; സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഇന്നും ശക്തമായി തുടരുകയാണ്. കറുത്ത മാസ്കിനും കറുത്ത വസ്ത്രത്തിനും മുഖ്യമന്ത്രിയുടെ പരിപാടീയില്‍ ഏര്‍പ്പെടുത്തയിരുന്ന വിലക്ക് ഒഴിവാക്കി . തളിപ്പറമ്പിലെ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് കറുത്ത മാസ്ക്ക് ധരിച്ചവരേയും പ്രവേശിപ്പിച്ചു.കറുത്ത ഷാൾ ധരിച്ച് എത്തിയ യുവതിയേയും തടഞ്ഞില്ല.തളിപ്പറമ്പിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ഗസ്റ്റ് ഹാസില്‍ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് കെഎസ് യൂ പ്രവര്‍ത്തകര്‍ കറുത്ത ബാഗ് വീശി. അതെ സമയം കണ്ണൂരിൽ മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പൊലീസ്. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എഴുന്നൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









