ഓഫിസിനു മുന്നിൽ സുരക്ഷ ഒരുക്കാനെത്തിയ പൊലീസിനോടു കയർത്ത് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനം കഴിഞ്ഞു മടങ്ങിയതിനു പിന്നാലെ, പുറത്തെത്തിയപ്പോഴാണു പൊലീസ് വാഹനം കാവൽ കിടക്കുന്നതു ഷിയാസ് കണ്ടത് . ഇതോടെ പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു ‘വേണ്ടാ, ഈ ഓഫിസിനകത്ത് ഒരു പൊലീസ് സംരക്ഷണവും വേണ്ട. എടുത്തോണ്ടു പൊയ്ക്കോ. സിപിഎം ഗുണ്ടകൾക്ക് കുടപിടിക്കാൻ, സംരക്ഷിക്കാൻ, സഹായിക്കാൻ. പാർട്ടി ഓഫിസിനു മുന്നിൽ വേണ്ട’– എന്ന് ആക്രോശിച്ചായിരുന്നു ഷിയാസിന്റെ രോഷ പ്രകടനം. എന്നാൽ ഏതു കേട്ട പൊലീസ്, വാഹനവുമായി പോവാതെ കൂടുതൽ ഉദ്യോഗസ്ഥരെ പ്രദേശത്തു വിന്യസിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്തു യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചതിനു പിന്നാലെയാണു സംസ്ഥാനത്തു കോൺഗ്രസ് ഓഫിസുകൾ ആക്രമിക്കപ്പെട്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









