കരിപൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ചതിന് രണ്ട് പേർ അറസ്റ്റിലായി. 90 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്, കണ്ണൂരിലെ പെരിങ്ങളം സ്വദേശി ജസീല എന്നിവരാണ് അറസ്റ്റിലായത്.
ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് ഇരുവരും എത്തിയത്. ഇരുവരിൽ നിന്നുമായി 2333 ഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് പിടിച്ചെടുത്തു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ അസീബ് ശ്രമിച്ചത്. ജസീല സ്വർണം ഒരു ഗുളികയുടെ രൂപത്തിൽ മറചാണ് ഒളിപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.