കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയും വര്‍ധിച്ചു. 1,05,080 രൂപയാണ് പവന്‍ വില.13,135 രൂപയാണ് ഗ്രാംവില.ഇന്നലെ പവന് 560 രൂപ കുറഞ്ഞിരുന്നു. ഇതേ വിലയാണ് ഇന്ന് വര്‍ധിച്ചത്. ആഗോള വിപണിയില്‍ നേരിയ വിലവര്‍ധനവിലാണ് സ്വര്‍ണവ്യാപാരം ക്ലോസ് ചെയ്തത്.29.73 ഡോളര്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 4017 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി 55.9 ഡോളര്‍ എന്ന നിലയിലുമാണ്.കേരളത്തില്‍ ഈ മാസമാദ്യം 1,03,240 എന്ന നിരക്കിലായിരുന്നു പവന്‍ വില. പിന്നീട് 1,07,800 രൂപ വരെ വര്‍ധിച്ചിരുന്നെങ്കിലും പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ വിലയിടിയുകയായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










