പാലക്കാട്: പാലക്കാട് വിദ്യാർത്ഥികള്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.മൂന്ന് വിദ്യാര്‍ത്ഥിക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഈ വിദ്യാര്‍ത്ഥിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയായിരുന്നു മുഹമ്മദ് ഫര്ഹാന് മരിച്ചത്. ലോറി ഇടിച്ച് പ്രദേശവാസിയായ വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










