കൽപ്പറ്റ കൈനാട്ടിയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രവര്‍ത്തകര്‍ എംപി ഓഫിസിലേക്ക് ഇരച്ചുകയറിയത്. തുടർന്ന് ഓഫീസ് അടിച്ചുതകർത്തു. കസേരകള്‍ തല്ലിത്തകര്‍ക്കുകയും ഓഫിസ് ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു ഓഫീസ് പരിസരത്ത് സംഘർഷാവസ്ഥ തുടരുകയാണ്. എസ്എഫ്ഐ പ്രവർത്തകർ ഗുണ്ടകളാണെന്ന് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചു. അക്രമം ആസൂത്രിതമാണ് .എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിക്കുകയാണ്. രാഹുൽ ഗാന്ധിക്കെതിരെ മോദി നടത്തുന്ന നീക്കം പിണറായി വിജയൻ ഏറ്റെടുത്തെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആരോപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









