എ കെ ജി സെന്ററിന് നേരെയുണ്ടായ ആക്രമണം നടത്തിയവരെ കണ്ടെത്തുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കുറ്റവാളിയേയും അതിന് പിന്നിലുള്ളവരേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും. ഇതിനായി പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതെ സമയം അക്രമം നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമാധാനം തകർക്കാനുള്ള ശ്രമം ആണ്. ഇത്തരം പ്രകോപനങ്ങളിൽ ഏർപ്പെടാതെ നാടിന്റെ സമാധാനം സംരക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്രമണം നടന്ന സ്ഥലം മുഖ്യമന്ത്രി രാവിലെ സന്ദർശിച്ചിരുന്നു. അതിനുശേഷം എ കെ ജി സെന്ററിൽ യോഗവും ചേർന്നു. ഇന്നലെ രാത്രിയാണ് എ കെ ജി സെന്ററിൽ ആക്രമണം ഉണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









