പാലക്കാട്: അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ ആശുപത്രിയുടെ ഭാഗത്ത് തെറ്റില്ലെന്ന് ഐഎംഎ. ഐശ്വര്യയ്ക്ക് എല്ലാ ചികിത്സയും നൽകിയതായി ഐഎംഎ പാലക്കാട് പ്രസിഡന്റ് ഡോ. എൻ എം അരുൺ പറഞ്ഞു. അമിത രക്തസ്രാവത്തെ തുടർന്നാണ് ഐശ്വര്യ മരിച്ചത്. ഡ്യൂട്ടിക്കിടെ ഗൈനക്കോളജിസ്റ്റാണ് ഐശ്വര്യയെ കണ്ടത്. ഐശ്വര്യയുടെ ഗർഭപാത്രം ചെയ്യുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടെന്നും ഡോ. എൻ എം അരുൺ പറഞ്ഞു.
ഐ.എം.എയുടെ നിലപാടിനെതിരെ ഐശ്വര്യയുടെ കുടുംബം രംഗത്തെത്തി. ചികിത്സാ പിഴവല്ലെന്ന ഐഎംഎയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കുടുംബം വ്യക്തമാക്കി. ഡോക്ടർമാരെ സംരക്ഷിക്കാനാണ് ഐഎംഎ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഡോക്ടർമാരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ഐശ്വര്യയുടെ കുടുംബം അറിയിച്ചു.v
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









