അച്ഛനും അമ്മയ്ക്കുമൊപ്പം ട്രെയിനിൽ സഞ്ചരിക്കുമ്പോൾ കാൽവഴുതി ട്രാക്കിൽ വീണ പെൺകുട്ടിക്കു ദാരുണാന്ത്യം. മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറയ്ക്കൽ ജേക്കബ് ബിനുവിന്റെയും മേരി റീനയുടെയും മകൾ അനു ജേക്കബ് (22) ആണു മരിച്ചത്. പ്ലാറ്റ്ഫോമിലിറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്കു കയറുമ്പോൾ കാൽതെന്നി പാളത്തിലേക്കു വീഴുകയായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം വേണാട് എക്സ്പ്രസിൽ മലപ്പുവേണാട് എക്സ്പ്രസിൽ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു അനു. അനു ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാൻ ഇറങ്ങി. തിരികെ കയറുംമുൻപേ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









