പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിൽ 2021- 22 അധ്യായനവർഷത്തിൽ എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു ഇതിന്റെ ഭാഗമായി നടന്ന പ്രതിഭാ സംഗമം കോഴിക്കോട് കോർപ്പറേഷൻ മേയർ Dr.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജി പുത്തലത്ത് അധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്സി. ഉഷ,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പ്രേമദാസൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ കാമ്പുറത്ത് . ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി പി കബീർ .കെ പി രാജൻ എന്നിവർ സംസാരിച്ചു ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ് സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.ആർ രാധിക നന്ദിയും പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









