ആർഎംപി നേതാവും കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമ ‘വിധവ ആയത് അവരുടെ വിധി’യെന്ന് നിയമസഭയിൽ അധിക്ഷേപിച്ച മുൻമന്ത്രി എം.എം.മണി മാപ്പു പറയണമെന്നു പ്രതിപക്ഷം നിയമസഭയിൽ. സഭയുടെ തുടക്കത്തിൽ തന്നെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. എംഎൽഎയെ അധിക്ഷേപിച്ച അംഗം മാപ്പ് പറഞ്ഞില്ല. പക്ഷേ വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് വിസ്മയിപ്പിച്ചു. ടിപിയെ കൊന്നത് പാര്‍ട്ടി കോടതിയുടെ വിധിയാണ്. ആ പാര്‍ട്ടി കോടതിയുടെ ജഡ്ജി ആരെന്നു തന്നെക്കൊണ്ട് പറയിക്കരുത്. ടിപിയുടെ വിധവയെ നിയമസഭയില്‍ സിപിഎം അപമാനിച്ചുവെന്നും സതീശൻ ആരോപിച്ചു. എം.എം.മണിയുടെ പരാമാര്‍ശം അണ്‍പാര്‍ലമെന്‍ററിയെങ്കില്‍ രേഖയില്‍നിന്ന് നീക്കാമെന്നു സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു. അല്ലാത്ത കാര്യങ്ങള്‍ പരിശോധിക്കേണ്ടിവരുമെന്നും സ്പീക്കർ നിലപാടെടുത്തു.മണിയുടെ പരാമർശത്തിൽ അപമാനകരമായി ഒന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ‘അവർ വിധവയായതിൽ ഞങ്ങൾക്കു പങ്കില്ലെന്നാണു മണി പറഞ്ഞതെന്നും പാർട്ടിക്കോ പങ്കില്ലെന്നാണ് ഉദ്ദേശിച്ചതെ’ന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









