ചുണ്ട് വരണ്ട് പൊട്ടുന്നത് എല്ലാവരിലും സർവ്വ സാധാരണമാണ്. അതികഠിനമായ തണുപ്പ് ഏൽക്കുന്നത് കൊണ്ടും ശക്തിയായ സൂര്യപ്രകാശം ഏൽക്കുന്നത് കൊണ്ടും പലർക്കും ചുണ്ട് വരണ്ട് പൊട്ടാറുണ്ട്. ചില പ്രകൃതിദത്ത വഴികളിലൂടെ ഇതിന് പരിഹാരം കാണാം.ചുണ്ടുകളിൽ വെളിച്ചെണ്ണ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയുന്നു. വെളിച്ചെണ്ണ തേയ്ക്കാനായി പഞ്ഞിയോ വളരെ മൃദുവായ കോട്ടൺ തുണിയോ ഉപയോഗിക്കുക. വരണ്ട ചുണ്ടുകൾക്ക് നിങ്ങൾക്ക് കടയിൽ നിന്ന് വാങ്ങുന്ന അലോവേര ജെല്ലോ അല്ലെങ്കിൽ കറ്റാർവാഴയോ ഉപയോഗിക്കാം. ചർമ്മ സംരക്ഷണത്തിനു തേൻ ഉപയോഗിക്കാറുണ്ട്. തേൻ ഉപയോഗിക്കുന്നത് ചുണ്ടിൽ ഈർപ്പം നിലനിർത്തുന്നതിനോടൊപ്പം അണുബാധ ഉണ്ടാകാതിരിക്കാനും സഹായിക്കും. മാത്രമല്ല ചുണ്ടുകളിൽ ഈർപ്പം നിലനിർത്താനും പെട്രോളിയം ജെല്ലി സഹായിക്കും.ദിവസവും ഒരു നേരം ചുണ്ടിൽ നെയ്യ് പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. മാത്രമല്ല ചുണ്ടിന് നിറം ഉണ്ടാകാനും ഫലപ്രദമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.