മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥന്‍ അറസ്റ്റിൽ. പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയെന്നും പ്രതിഷേധത്തിനുശേഷം വിവരം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും ശബരീനാഥന്‍ വെളിപ്പെടുത്തിയിരുന്നു. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ശബരീനാഥൻ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. 11 മണിക്ക് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയതായി സർക്കാർ അഭിഭാഷകൻ അറിയിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









