കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷമീമുദ്ദീനെ(29)യാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിനിയായ 17-കാരിയെയാണ് ഷമീമുദ്ദീന്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം വളര്‍ന്നതോടെ ഇരുവരും വാട്‌സാപ്പ് നമ്പര്‍ കൈമാറി ബന്ധം തുടര്‍ന്നു. ഇടയ്ക്കിടെ യുവാവ് പെണ്‍കുട്ടിയെ കാണാനായി കോഴിക്കോട് വന്നിരുന്നതായും പോലീസ് പറഞ്ഞു .പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാനായി തിങ്കളാഴ്ച രാത്രിയാണ് മണ്ണാര്‍ക്കാട്ടുനിന്ന് ഷമീമുദ്ദീന്‍ കോഴിക്കോട്ട് എത്തിയത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഇരുവരും ഉള്ള്യേരി ബസ് സ്റ്റാന്‍ഡില്‍ എത്തി. സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടതോടെ നാട്ടുകാര്‍ വിവരം തിരക്കി. പരസ്പരവിരുദ്ധമായാണ് യുവാവ് ഇതിന് മറുപടി നല്‍കിയത്. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.യുവാവിനെതിരേ പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ മൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









