കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കുരങ്ങുപനി വൈറസിനെതിരെ വാക്സിൻ നിർമിക്കാൻ കമ്പനികളിൽ നിന്ന് കേന്ദ്രസർക്കാർ താൽപര്യപത്രം ക്ഷണിച്ചു. നിലവിൽ ഇന്ത്യയിൽ 4 കുരങ്ങുപനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാക്സീൻ ഗവേഷണത്തിൽ പരിചയ സമ്പന്നരായ കമ്പനികളും ലബോറട്ടറി പരിശോധനാ കിറ്റ് നിർമാതാക്കളും സഹകരിച്ചു വാക്സീനും രോഗനിർണയത്തിനു കിറ്റും നിർമിക്കാനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10നു മുൻപ് താൽപര്യപത്രം നൽകണം. കമ്പനികളുമായി ഐസിഎംആർ ധാരണാപത്രം ഉണ്ടാക്കിയ ശേഷമാകും ഗവേഷണം. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ ഗവേഷണത്തിനുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. വസൂരിക്കുള്ള വാക്സീൻ, മങ്കിപോക്സിനെതിരെ 85% വരെ ഫലപ്രദമാകുമെന്ന വാദം ലോകാരോഗ്യ സംഘടന ശരിവച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









