കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ അന്തരിച്ചു,എൽജെപി സ്ഥാപക നേതാവാണ്, 74 വയസായിരുന്നു, അടുത്തിടെ അദ്ദേഹം ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു, ഡൽഹിയിലെ ആശുപത്രിയിലാണ് അന്ത്യം. അഞ്ച് ദശാബ്ദത്തോളമായി സജീവ രാഷ്ട്രീയത്തിലുള്ള പാസ്വാൻ ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് രാഷ്ട്രീയ നേതാവ് കൂടിയാണ്.
വിവിധ കാലത്ത് കേന്ദ്രത്തില്‍ പല വകുപ്പുകളുടേയും ചുമതല വഹിച്ചിരുന്നു അദ്ദേഹം. മന്മോഹന് സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്ര് മന്ത്രിസഭയിലും പാസ്വാന് മന്ത്രിയായിരുന്നു. മകനും എല്‍ജെപി നേതാവുമായ ചിരാഗ് പാസ്വാനാണ് മരണം വിവരം പുറത്തു വിട്ടത്. ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.
ബിഹാറിലെ ഹാജിപുര്‍ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ അദ്ദേഹം ലോക്സഭയില്‍ എത്തി. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, ലോക്ദള്‍, ജനതപാര്‍ട്ടി, ജനതാദള്‍ എന്നിവയില്‍ അംഗമായിരുന്നു. 2004ല്‍ ലോക്ജനശക്തി (എല്‍ജെപി) പാര്‍ട്ടി രൂപീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.