ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാം തുറന്നു. രാവിലെ 10ന് അണക്കെട്ടിന്റെ വി3 ഷട്ടർ 70 സെന്റീമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. വെള്ളം ആദ്യമെത്തുക ചെറുതോണിപ്പുഴയിലും തുടര്‍ന്ന് കരിമ്ബന്‍ ചപ്പാത്തിലൂടെ ലോവര്‍പെരിയാര്‍ അണക്കെട്ടിലുമാണ്. ഇവിടെ നിന്ന് ഭൂതത്താന്‍കെട്ട് ഡാമിലൂടെ മലയാറ്റൂര്‍, കാലടി, ആലുവവഴി വരാപ്പുഴ കായലിലെത്തും.
നിലവിൽ 2384.18 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. നിലവില്‍ 2383.53 അടിയാണ് അപ്പര്‍ റൂള്‍ ലെവല്‍. വെള്ളിയാഴ്ച രാത്രി ജലനിരപ്പ് 2381.53 അടിയെത്തിയപ്പോള്‍ ഓറഞ്ച് അലര്‍ട്ടും ശനിയാഴ്ച രാവിലെ 7.30ന് ജലനിരപ്പ് 2382.53 അടിയിലെത്തിയപ്പോള്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും അണക്കെട്ട് തുറക്കുന്ന സമയത്ത് ഇവിടങ്ങളിൽ നദി കടക്കുന്നതും മത്സ്യബന്ധനം നടത്തരുതെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
അണക്കെട്ട് തുറക്കുന്നതിനെതിരെ മുൻകരുതലായി 79 വീടുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുത്തോട്, തങ്കമണി വാത്തിക്കുടി, എന്നീ അഞ്ചു വില്ലേജുകളിലൂടെയും വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി എന്നീ പഞ്ചായത്ത് പരിധികളിലൂടെയുമാണ് വെള്ളമൊഴുകുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









