ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നതിന് വ്യായാമം ചെയ്തും ഡയറ്റും നോക്കുന്നവരാണ് നമ്മളിൽ പലരും. ഇഷ്ടഭക്ഷണങ്ങൾ ഒഴിവാക്കിയും, ഭക്ഷണ ക്രമത്തിൽ നിയന്ത്രണങ്ങൾ വരുത്തിയും, വ്യായാമങ്ങൾ പലതും മാറി മാറി ചെയ്തും അങ്ങനെയങ്ങനെ എത്രയെത്ര പരീക്ഷണങ്ങൾ. തടികുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ചതാണ് ജീരകം. പലതരം ആന്റി ഓക്സിഡെന്റുകളും ഒട്ടനവധി പോഷകഗുണങ്ങളും ജീരകത്തിൽ അടങ്ങിയിരിക്കുന്നു. ജീരകം ചേർത്ത വെള്ളം അതിരാവിലെ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണകരമാണ്. ശരീരത്തിലുണ്ടാകുന്ന പ്രതി പ്രവർത്തനങ്ങളെ നേരിടാൻ ഇത് വളരെയധികം സഹായിക്കുന്നു. ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാനും മലബന്ധവും അനുബന്ധ പ്രശ്നങ്ങളെയും പരിഹരിക്കാനും സഹായിക്കുന്നു. വയറുവേദനയെയും ഗ്യാസിന്റെ പ്രശ്നങ്ങളെയും തടഞ്ഞു നിർത്താൻ ജീരക വെള്ളം ഒരു പരിധിവരെ സഹായിക്കും. വാസ്തവത്തിൽ, വ്യായാമത്തിനൊപ്പം ജീരക വെള്ളം പതിവായി കഴിക്കുയാണെങ്കിൽ അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലും ഉള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.