പാലക്കാട്: അട്ടപ്പാടിയിൽ ആൾകൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപെട്ട മധുവിന്റെ കുടുംബത്തിനും സമരസമിതി പ്രവർത്തകർക്കുമെതിരെ മാനനഷ്ടക്കേസ്. വള്ളിയമ്മാൾ ഗുരുകുലമെന്ന സ്ഥാപനത്തിന്റെ ഉടമയായ രവീന്ദ്രൻ വൈദ്യരാണ് മാനനഷ്ട കേസ് കൊടുത്തത്. സമരസമിതി ചെയർമാൻ വി എം മാർസൻ ഒന്നാം പ്രതിയായും രംഗസാമിയെ രണ്ടാം പ്രതിയാക്കിയുമാണ് ഇത്.മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരെ മൂന്നും , നാലും പ്രതികളാക്കിയിട്ടുണ്ട്. വള്ളിയമ്മാൾ ഗുരുകുലത്തിനെ അപകീർത്തിപെടുത്തുന്ന തരത്തിൽ മാധ്യമങ്ങളിലൂടെ സംസാരിച്ചതിനാണ് കേസ്. മൂന്ന് കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. വള്ളിയമ്മാൾ ഗുരുകുലത്തിലെ വ്യക്തികളാണ് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് മധുവിന്റെ കുടുംബം പരാതി നൽകിയിരുന്നു. വള്ളിയമ്മാൾ ഗുരുകുലത്തിൽ നടത്തിയ റെയ്ഡിൽ ഒരാൾ അറസ്റ്റിലാവുകയും കണക്കിൽ പെടാത്ത 36 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









