എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഉയർത്തുന്നതിനായി നിലവാരമില്ലാത്ത വലിപ്പത്തിലുള്ള ദേശീയ പതാകകൾ ഇടുക്കിയിൽ വിതരണം ചെയ്തു. തെറ്റ് കണ്ടെത്തിയതിനെ തുടർന്ന് കുടുംബശ്രീ ഒരു ലക്ഷത്തിലധികം ദേശീയ പതാകകൾ തിരികെ വാങ്ങി. 30 ലക്ഷം രൂപയുടെ കൊടിയാണ് നിർമാണത്തിലെ അപാകതമൂലം പാഴായത്. സംഭവത്തിൽ ഇടുക്കി ജില്ലാ കളക്ടർ റിപ്പോർട്ട് തേടി .ദേശീയ പതാകയുടെ വലിപ്പത്തിലും അശോകചക്രത്തിന്റെ ആകൃതിയിലും മാനദണ്ഡം പാലിക്കാതിരുന്നതോടെയാണ് പതാകകൾ പാഴായത് . ദേശീയ പതാക ദീർഘചതുരാകൃതിയിലായിരിക്കണമെന്നും ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണമെന്നുമുള്ള നിബന്ധന പൂർണമായും അവഗണിച്ചാണ് ഇടുക്കിയിൽ കുടുംബശ്രീ ദേശീയ പതാകകൾ തയ്യാറാക്കിയത്. നിർമിക്കാൻ ഉത്തരവിട്ട 20 യൂണിറ്റുകളിൽ 18 എണ്ണത്തിലും തകരാറുകൾ കണ്ടെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









