തെെര് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന കാര്യം എല്ലാവർക്കും അറിയാം. തെെര് ഇനി മുതൽ വെറുതെ കഴിക്കാതെ മൂന്നോ നാലോ ഉണക്കമുന്തിരി കൂടി ചേർത്ത് കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് പറയുന്നത്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കുടൽ ബാക്ടീരിയകൾ വർദ്ധിപ്പിക്കുന്നത് പ്രധാനമാണ്. തൈരിലെ ‘പ്രോബയോട്ടിക്സ്’ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കാരണം നല്ല ബാക്ടീരിയകൾ നിങ്ങളുടെ കുടലിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.
തെെരിൽ ഉണക്കമുന്തിരി ചേർക്കുന്നത് ദഹനവ്യവസ്ഥയെ ഇല്ലാതാക്കുന്ന എല്ലാ മോശം ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കും മാത്രമല്ല, കൊഴുപ്പും മസാലയും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പലപ്പോഴും കുടലിന്റെ പാളിയിൽ വീക്കം ഉണ്ടാക്കുന്നു. തൈരിൽ ഉണക്കമുന്തിരി ചേർത്ത് കഴിക്കുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കുടലിലെ മോശം ബാക്ടീരിയകളുടെ എണ്ണം കൂടുന്നത് പല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കുന്നു. മോണകളും പല്ലുകളും ആരോഗ്യകരമായി നിലനിർത്തുന്നതിന് തെെരിൽ ഉണക്കമുന്തിരി ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും .ഉണക്കമുന്തിരി, തൈര് എന്നിവയിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മാത്രമല്ല, മലബന്ധ പ്രശ്നം തടയാനും ഇത് ഗുണപ്രദമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.