തണ്ണിമത്തനിൽ ഒരുപാടു ഗുണങ്ങളുണ്ട് . ഈ സൗന്ദര്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. വേനൽച്ചൂടിൽ വാടിയ ചർമത്തിന് ഉന്മേഷം പകരാൻ തണ്ണിമത്തൻ സഹായിക്കും. ഉയർന്ന ജലാംശവും ആന്റിഓക്സിഡന്റുകളും ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കും .തണ്ണിമത്തൻ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തിളക്കമുള്ള ചർമ്മത്തിനായി തണ്ണിമത്തൻ ഏതൊക്കെ രീതിയിൽ ഉപയോഗിക്കാം
ചർമത്തിനു തിളക്കം കിട്ടാനും മൃദുവാക്കാനും ഡെഡ് സ്കിൻ നീക്കാനും തൈരിലെ ലാക്ടിക് ആസിഡ് സഹായിക്കും. ഒരു ബൗളിൽ തണ്ണിമത്തൻ കഷണങ്ങൾ എടുക്കുക. ചെറു കഷണങ്ങളാക്കി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർക്കാം. ഇതു മുഖത്ത് പുരട്ടി 15മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖം തിളക്കമുള്ളതാക്കുക മാത്രമല്ല കൂടുതൽ വൃത്തിയുള്ളതാക്കുകയും ചെയ്യും.
വരണ്ട ചർമത്തിനു പരിഹാരം കാണാൻ മികച്ചതാണ് തണ്ണിമത്തൻ – ചെറുനാരങ്ങ ഫേയ്സ് പാക്ക്. ചെറുനാരങ്ങ നീരിനൊപ്പം തേനും ചേർത്താണ് ഫേസ് പാക്ക് തയാറാക്കേണ്ടത്. തേൻ മോയ്സ്ചർ ചെയ്യാനും തണ്ണിമത്തൻ ഹൈഡ്രേറ്റ് ചെയ്യാനും നാരങ്ങനീര് എക്സ്ഫോലിയേറ്റ് ചെയ്യാനും ഫലപ്രദം. ബൗളിൽ രണ്ടു ടേബിൾസ്പൂൺ തണ്ണിമത്തൻ ജ്യുസ് എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ നാരങ്ങാനീരും ഒരു സ്പൂൺ തേനും ചേർക്കുക. മുഖത്തിലും കഴുത്തിലും കൈകളിലും പുരട്ടാം. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.