അമിതവണ്ണം കുറയ്ക്കാൻ വിവിധ തരത്തിലുള്ള ടിപ്സുകൾ ഉണ്ട് . ഒരു കപ്പ് ചൂടു കാപ്പിയ്‌ക്കൊപ്പം നാരങ്ങാ നീര് ചേർത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമോ?എന്ന് നോക്കാം ‘ലെമൺ കോഫി’ കുടിച്ച് ഏഴു ദിവസങ്ങൾ കൊണ്ട് ശരീരഭാരം കുറഞ്ഞതായിപലരും പറയുന്നു. എന്നാൽ എല്ലാവർക്കുമൊന്നും ഈ പുതിയ കണ്ടുപിടിത്തത്തോട് അനുകൂലമായ അഭിപ്രായമില്ല. സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച മറ്റൊരു വീഡിയോയിൽ പറയുന്നത് ലെമൺ കോഫി കൊണ്ട് യാതൊരു ഫലവുമുണ്ടാകില്ല എന്നാണ്. ഇതേക്കുറിച്ച് പല അഭിപ്രായങ്ങൾ വരുന്നതിനാൽ പലർക്കും ഇതിനോട് ആശങ്ക നിറഞ്ഞ സമീപനമാണ് ഇപ്പോഴുള്ളത്. കാപ്പിയും ചെറുനാരങ്ങയും ഒറ്റയ്ക്കോ യോജിപ്പിച്ചോ കഴിക്കുമ്പോൾ ശരീരഭാരം കുറയുമെന്നതിന് തെളിവുകളോ പഠനങ്ങളോ ഇല്ലെന്ന് പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









