രാവിലെ കഴിക്കുന്ന ഭക്ഷണം വിശപ്പിനെ ശമിപ്പിക്കാൻ വേണ്ടി മാത്രമുള്ളതല്ല. ആ ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജം നൽകാനും ആക്ടീവായിരിക്കാൻ സഹായിക്കുന്നതിനും കൂടിയുള്ളതാണ്. ദിവസവും ഉലുവ കഴിച്ചാൽ ഈ ആരോഗ്യ ഗുണങ്ങൾ അറിയാനാകും. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതു മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെ, ഉലുവ മികച്ചതാണ്.കുതിർത്ത ഉലുവ വെള്ളം കുടിക്കുന്നത് വിവിധ രോഗാവസ്ഥകൾ ചികിത്സിക്കുമെന്ന് ആയുർവേദ വിദഗ്ധർ വിശ്വസിക്കുന്നു. രാവിലെ വെറും വയറ്റിൽ കുതിർത്ത ഉലുവ വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ഇവയാണ്.
രാവിലെ വെറും വയറ്റിൽ കുതിർത്ത ഉലുവ വെള്ളം കുടിച്ചാലുള്ള പ്രധാന ആരോഗ്യ ഗുണങ്ങളിലൊന്ന് ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുമെന്നതാണ്. ദഹനത്തെ സഹായിക്കുന്ന ആന്റാസിഡുകളുടെ സ്വാഭാവിക ഉറവിടങ്ങളാണ് ഉലുവ. അതിനാൽ അസിഡിറ്റി, ഗ്യാസ്, വയർവീർക്കൽ പോലുള്ള ദഹന സംബന്ധമായ പ്രശ്നങ്ങളുള്ളവർ കുതിർത്ത ഉലുവ വെള്ളം ഒരു ഗ്ലാസ് കുടിക്കുക കൂടാതെ ഉയർന്ന കൊളസ്ട്രോൾ ഉള്ള എല്ലാവർക്കും ഉലുവ നല്ലതാണ്. ഉലുവയിൽ ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ (എൽഡിഎൽ) അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ദിവസവും വെറും വയറ്റിൽ കുതിർത്ത ഉലുവ വെള്ളം കുടിക്കാൻ ശ്രമിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







