ഇന്ത്യയില്‍ നിന്ന് ദത്തെടുക്കപ്പെട്ട രണ്ട് ബാല്യകല സുഹൃത്തുക്കള്‍ വർഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് തങ്ങള്‍ സ്വന്തം സഹോദരിമാരാണെന്ന സത്യം തിരിച്ചറിഞ്ഞത്.ഇരുവരില്‍ ഒരാള്‍ ചെയ്ത ഡിഎൻഎ പരിശോധനയാണ് തങ്ങളുടെ രക്തബന്ധം അവർ തിരിച്ചറിഞ്ഞത്!
ഇന്ത്യയില്‍ നിന്നും നെതർലൻഡിലേക്ക്
ഇന്ത്യയില്‍ ജനിച്ച മീന ഗെല്‍റ്റിങ്ക്, മിനാല്‍ തിജ്സെൻ എന്നിവരെ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ തന്നെ വെവ്വേറെ കുടുംബങ്ങള്‍ ദത്തെടുക്കുകയായിരുന്നു. ഇരുവരും അങ്ങനെ നെതർലൻഡ്‌സില്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍, രണ്ട് കുടുംബങ്ങളിലായി വളർന്നു. 1996 -ല്‍ കൗമാരക്കാരായിരുന്നപ്പോള്‍ പോലും തങ്ങള്‍ക്ക് ഒരു സഹോദരിയുണ്ടെന്ന കാര്യം ഇരുവരും അറിഞ്ഞിരുന്നില്ല.
പരസ്പരം 130 കിലോമീറ്റർ അകലെ താമസിച്ചിരുന്ന ഇരുവരും ദത്തെടുക്കപ്പെട്ട കുട്ടികള്‍ക്കായുള്ള ഒരു പരിപാടിക്കിടെയാണ് കൗമാരകാലത്ത് ആദ്യമായി കണ്ടുമുട്ടുന്നത്. കണ്ടുമുട്ടിയ ഉടൻ തന്നെ അവർക്കിടയില്‍ ശക്തമായ ഒരു മാനസികബന്ധം രൂപപ്പെട്ടു. പെട്ടെന്നുതന്നെ അവർ അടുത്ത സുഹൃത്തുക്കളാവുകയും പരസ്പരം തങ്ങളുടെ വിലാസങ്ങള്‍ കൈമാറുകയും ചെയ്തു. എന്നാല്‍, പിന്നീട് 15 വർഷത്തോളം അവർക്ക് പരസ്പരം ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഒടുവില്‍ ‘മൈഹെരിറ്റേജ്’ വഴി നടത്തിയ ഡി.എൻ.എ പരിശോധനയിലൂടെയാണ് അവർ വീണ്ടും കണ്ടുമുട്ടിയത്. പരിശോധനയില്‍ ഇരുവരുടെയും ഡി.എൻ.എ 100 % ഒരേപോലെയാണെന്ന് തെളിഞ്ഞു.
വൈകാരികമായ പുനഃസംഗമം
“വർഷങ്ങളായി എന്‍റെ ഹൃദയത്തില്‍ വലിയൊരു ശൂന്യത അനുഭവപ്പെട്ടിരുന്നു. നഷ്ടപ്പെട്ടുപോയ ഒരു പസില്‍ കഷ്ണം തിരികെ ലഭിച്ചത് പോലെയാണ് ഇപ്പോള്‍ തോന്നുന്നത്,” മീന ഗെല്‍റ്റിങ്ക് തന്‍റെ സഹോദരിയെ തിരിച്ച് കിട്ടിയ സന്തോഷം മറച്ച് വയ്ക്കാതെ പറഞ്ഞു. നെതർലൻഡ്‌സില്‍ വെച്ച് തന്‍റെ സഹോദരിയെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍, “നിന്നെ കാണുമ്പോള്‍ എനിക്ക് സ്വന്തം വീട്ടിലെത്തിയത് പോലെയാണ് തോന്നുന്നത്,” എന്നാണ് മീനാല്‍ പറഞ്ഞത്. “സഹോദരിമാരാണെന്ന് അറിയുന്നതിന് മുൻപ് തന്നെ ഞങ്ങള്‍ നല്ല കൂട്ടുകാരായിരുന്നു. യഥാർത്ഥത്തില്‍ ഞങ്ങള്‍ എപ്പോഴും സഹോദരിമാർ തന്നെയായിരുന്നു, പക്ഷേ, ആ കാര്യം മാത്രം ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല,” മിനാല്‍ വൈകാരികമായി കൂട്ടിച്ചേർത്തു. 43 -കാരിയായ മീന, ഇന്ന് മൂന്ന് മക്കളുടെ അമ്മയാണ്. 44 -കാരിയായ മിനാല്‍ തിജ്സെൻ മറ്റ് സഹോദരങ്ങള്‍ക്കൊപ്പം മറ്റൊരു ഡച്ച് കുടുംബത്തിലാണ് വളർന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








