തിരുവനന്തപുരത്തെ വീട്ടിലെത്തി ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് സുരേഷ് ഗോപി. ജഗതിയുടെ അഭിനയ ജീവിതത്തെക്കുറിച്ച് രമേശ് പുതിയമഠം എഴുതിയ ജഗതി എന്ന അഭിനയ വിസ്‍മയം എന്ന പുസ്‍തകത്തിന്‍റെ പ്രകാശനവും സുരേഷ് ഗോപി നിര്‍വ്വഹിച്ചു. സുരേഷ് ഗോപിയെ പുഞ്ചിരിയോടെ വരവേല്‍ക്കുന്ന ജഗതിയെ വീഡിയോയില്‍ കാണാം. പ്രകാശനം ചെയ്‍ത പുസ്‍തകം ജഗതിക്കൊപ്പം മറിച്ചുനോക്കി, അദ്ദേഹത്തിനും വീട്ടുകാര്‍ക്കുമൊപ്പം അല്‍പസമയം ചിലവഴിച്ചതിനു ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. 2012 ല്‍ സംഭവിച്ച വാഹനാപകടത്തിനു ശേഷം അഭിനയത്തില്‍ നിന്ന് ഏഴ് വര്‍ഷത്തോളം വിട്ടുനിന്നിരുന്നു ജഗതി. 2019ല്‍ ഒരു പരസ്യചിത്രത്തിനു വേണ്ടി ജഗതി ക്യാമറയ്ക്കു മുന്നിലേക്ക് എത്തി. ഈ വര്‍ഷം പുറത്തെത്തിയ സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തില്‍ ജഗതി സ്വന്തം കഥാപാത്രം വിക്രമായിത്തന്നെ എത്തിയിരുന്നു.