ഡയറ്റ് അഥവാ ഭക്ഷണം എന്നത് ഓരോ വ്യക്തികളുടെ താല്പര്യമാണ്. എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം എന്നുതുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എന്നാല്‍ നമുക്ക് അതിജീവനത്തിന് വേണ്ട അവശ്യം ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ ഉറപ്പിക്കാൻ സാധിക്കണം. അല്ലാത്തപക്ഷം അത് ശരീരത്തെയും മനസിനെയും ഒരുപോലെ ബാധിക്കാം.
അസുഖങ്ങള്‍ വരാനും ജീവൻ തന്നെ അപകടത്തിലാകാനുമെല്ലാം ഡയറ്റിലെ പോരായ്മകള്‍ കാരണമാകാറുണ്ട്. പ്രായം- ലിംഗവ്യത്യാസം, കായികമായ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യാവസ്ഥ, ശാരീരിക സവിശേഷത, അസുഖങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് യഥാര്‍ത്ഥത്തില്‍ നാം കഴിക്കാനുള്ള ഭക്ഷണം തെരഞ്ഞെടുക്കേണ്ടത്. വെജിറ്റേറിയൻ ഡയറ്റ് പാലിക്കുന്ന സ്ത്രീകള്‍ നേരിട്ടേക്കാവുന്നൊരു പ്രശ്നത്തെ കുറിച്ചാണ് പഠനം സൂചിപ്പിക്കുന്നത്.
ദീര്‍ഘകാലമായി വെജിറ്റേറിയൻ ഡയറ്റ് പാലിക്കുന്ന സ്ത്രീകളില്‍ ഇടുപ്പെല്ല് പൊട്ടാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. മത്സ്യ-മാംസാദികള്‍ കഴിക്കുന്നവരെ അപേക്ഷിച്ച് വെജിറ്റേറിയൻ ഡയറ്റില്‍ പോകുന്ന സ്ത്രീകളില്‍ 33 ശതമാനം അധികസാധ്യതയാണ് ഇടുപ്പെല്ല് പൊട്ടുന്നതിന് കാണുന്നതത്രേ. ഇരുപത് വര്‍ഷത്തോളം നീണ്ട പഠനമായിരുന്നു ഇത്. ഈ കാലയളവിനുള്ളില്‍ വെജിറ്റേറിയൻ -യറ്റ്- നോണ്‍ വെജിറ്റേറിയൻ ഡയറ്റ് എന്നിവ പാലിക്കുന്ന രണ്ട് വിഭാഗത്തെയും വെവ്വേറെ എടുത്താണ് പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കിഎന്നാൽ വെജിറ്റേറിയൻ ഒഴിവാക്കണം എന്നല്ല എല്ലിനെ ബലപ്പെടുത്താൻ സഹായിക്കുന്ന തരം ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.