രക്തം ഉണ്ടാവാന്‍ ഇതിലും നല്ലൊരു പഴം ഇല്ലെന്നു തന്നെ പറയാം. ഹൃദയരോഗങ്ങളും ചില ക്യാന്‍സറുകളും തടയാന്‍ വേണ്ട പോഷകങ്ങള്‍ വരെ മാതളജ്യൂസിലുടെ ലഭിക്കുമെന്ന് ഗവേഷകര്‍ പറയുന്നു മാതളത്തിന്റെ ജ്യൂസ് രക്തത്തിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും കൊഴുപ്പ് അകറ്റാനും സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളെ തടയുന്നതിനും മാതള ജ്യൂസ് നല്ലതാണ്. രക്തത്തില്‍ ഓക്സിജന്റെ അളവ് കൂടുന്നതോടെ സ്വാഭാവികമായും രക്തചംക്രമണം കൂടുതല്‍ കാര്യക്ഷമമാകുകയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും.
ക്യാന്‍സര്‍ ചികിത്സയായ കീമോ തെറാപ്പിക്കു വിധേയമാകുന്നവര്‍ പതിവായി മാതളനാരങ്ങ കഴിക്കുന്നതു വളരെ നല്ലതാണ്. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്താന്‍ മാതളനാരങ്ങയ്ക്ക് ശേഷിയുണ്ട്. ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും സഹായിക്കുന്നു. വൈറസുകളെ തുരത്താനും ചുമ കുറയ്ക്കാനും മാതളനാരങ്ങയുടെ നീര് നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.