ലെമൺ ടീയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. രുചികരമായതിന് പുറമെ ആരോഗ്യം വർദ്ധിപ്പിക്കുന്ന പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാൻ ലെമൺ ടീ മികച്ചതാണ്. രാവിലെ വെറുംവയറ്റിൽ ലെമൺ ടീ കുടിക്കുന്നത് നല്ലതാണ്. ലെമൺ ടീ വളരെ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഇഞ്ചിയും തേനും ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാൻ കൂടുതൽ ഗുണം ചെയ്യും. ദഹനത്തിനും ലെമൺ ടീ നല്ലതാണ്. ഓക്കാനം, ഛർദ്ദി എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കും. ദഹനക്കേടുകൾക്കും ദഹനസംബന്ധമായ മറ്റ് പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് ലെമൺ ടീ ഫലപ്രദമാണ്. ലെമൺ ടീ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…
ആവശ്യമായ ചേരുവകൾ…
ഒരു ടീസ്പൂൺ ചായപ്പൊടി
1 നാരങ്ങ
ഒരു കഷണം കറുവപ്പട്ട
തേൻ അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം…
ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. ഇതിലേക്ക് ചായപ്പൊടിയും കറുവപ്പട്ടയും ചേർത്ത് തിളപ്പിക്കുക. വെള്ളം ഫിൽട്ടർ ചെയ്ത ശേഷം അതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞെടുക്കുക. ശേഷം ഇതിലേക്ക് അൽപം തേൻ ചേർക്കുക. നന്മ നിറഞ്ഞ ലെമൺ ടീ തയ്യാർ. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കൂടിയാണ് ലെമൺ ടീ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.