കറ്റാര്‍വാഴയുടെ ഔഷധഗുണങ്ങള്‍ അത്രമാത്രം പേരുകേട്ടതാണ്. പ്രധാനമായും ചര്‍മ്മത്തിനും മുടിക്കുമാണ് കറ്റാര്‍വാഴ ഏറെ പ്രയോജനപ്പെടുന്നത്. ഇന്ന് ധാരാളം വീടുകളില്‍ കറ്റാര്‍വാഴ വളര്‍ത്താറുണ്ട്. ഇത് ചര്‍മ്മത്തിലോ മുടിയിലോ എല്ലാം പുറത്തുതന്നെ തേക്കാവുനനതാണ്. ഇതിന് പുറമെ കറ്റാര്‍വാഴ ജ്യൂസാക്കിയും ഉപയോഗിക്കാവുന്നതാണ്. ധാരാളം ആരോഗ്യഗുണങ്ങള്‍ കറ്റാര്‍വാഴ ജ്യൂസ് കഴിക്കുന്നത് കൊണ്ടുണ്ടാകാം. ഇതില്‍ 96 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. അതായത് ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്താൻ ഇത് ഏറെ സഹായിക്കുന്നു. സ്വാഭാവികമായും ഇത് ചര്‍മ്മത്തെയും നല്ലരീതിയില്‍ സ്വാധീനിക്കാം. ഇതിന് പുറമെ വൈറ്റമിൻ എ, ബി, സി, ഇ, അമിനോ ആസിഡ് എന്നിങ്ങനെ ശരീരത്തിന് ഗുണപ്പെടുന്ന ഒരുപിടി ഘടകങ്ങള്‍ കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്.
ഇവയെല്ലാം തന്നെ വണ്ണം കുറയ്ക്കുന്നതിനും, ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും, ചര്‍മ്മം മനോഹരമാക്കുന്നതിനും, മുടി ആരോഗ്യമുറ്റതാക്കുന്നതിനുമെല്ലാം സഹായകമാണ്. ഷുഗര്‍ നിയന്ത്രിക്കുന്നതിനും, ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നതിനും, വിളര്‍ച്ചയ്ക്ക് ആശ്വാസം നല്‍കുന്നതിനും, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കറ്റാര്‍വാഴ ജ്യൂസ് പ്രയോജനപ്പെടുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.