മലപ്പുറം: ഉള്ളുലക്കുന്ന കാഴ്ച; ഹൈവേ വികസനത്തിന്റെ ഭാഗമായി മിണ്ടാപ്രാണികളോട് കൊടുംക്രൂരത. ദേശീയ പാതയോരത്ത് മലപ്പുറം വികെ പടി അങ്ങാടിയിലാണ് കണ്ണിൽ ചോരയില്ലാത്ത ക്രൂരത അരങ്ങേറിയത്. ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാഗമായി ഇവിടെയുള്ള മരങ്ങൾ മുറിച്ചത് നിരവധി പക്ഷികളെ കൊന്നൊടുക്കിക്കൊണ്ടാണ്. കുഞ്ഞുപക്ഷികളും തള്ളപ്പക്ഷികളും ഉൾപ്പെടെ നൂറിലധികം പക്ഷികൾക്ക് ജീവൻ നഷ്ടപ്പെട്ടു.
മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിൽ കേസെടുക്കാൻ തീരുമാനം. പദ്ധതിയുടെ കരാറുകാര്‍ക്കെതിരെ വനം വകുപ്പാണ് കേസ് എടുക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുക്കുക. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾക്ക് പറക്കാൻ കഴിഞ്ഞാൽ മാത്രമേ മരം മുറിക്കാവൂ എന്ന നിർദേശം കരാറുകാരൻ ലംഘിച്ചതായി വനംവകുപ്പ് പറഞ്ഞു. ഇന്ന് നാട്ടുകാരിൽ നിന്ന് വിശദമായ മൊഴിയെടുത്ത ശേഷമായിരിക്കും നടപടി. മരം മുറിച്ച് പക്ഷികൾ ചത്തുവീഴുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വിമർശനം ഉയരുകയും ചെയ്തു. ഇതേത്തുടർന്നാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









