മലപ്പുറം: വഴിക്കടവിൽ യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവർ ബലാത്സംഗം ചെയ്തു. ഓട്ടോ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഓട്ടോ ഡ്രൈവർ മരുത അയ്യപ്പൻ പൊട്ടിയിലെ തൊരപ്പ ജലീഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് യുവതി ബാബുവിന്റെ ഓട്ടോയിൽ കയറിയത്. യുവതിയുടെ പരാതിയിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് ബാബു പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് വഴിക്കടവ് പൊലീസ് അറിയിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









