കല്‍പ്പറ്റ: വയനാട്ടിൽ രണ്ടര വയസുകാരന് സ്വിമ്മിംഗ് സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. തൊണ്ടര്‍നാട് കോറോമിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിലാണ് രണ്ടര വയസുകാരന് മുങ്ങി മരിച്ചത്. വടകര സ്വദേശി ശരണ്‍ ദാസിന്റെ മകന് സിദ്ധുവാണ് മരിച്ചത്.
കുട്ടി അബദ്ധത്തിൽ സ്വിമ്മിംഗ് പൂളിലകപ്പെട്ടതായാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്വിമ്മിംഗ് പൂളില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശരണും കുടുംബവുമടങ്ങുന്ന പതിനൊന്നു പേര് ഇന്നുച്ചക്കാണ് റിസോര്‍ട്ടില്‍ റൂമെടുത്തത്. തൊണ്ടര്‍നാട് പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.